IMPORTANT NEWS

പുതിയ പാഠപുസ്തകങ്ങകളും ഹാൻഡ് ബുക്കുകളും ......... ഇസ്കൂൾ blog ലൂടെയും download ചെയ്യാവുന്നതാണ് link

Friday, August 7, 2026

കെ-ടെറ്റ് (K-TET) പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ*

 


കെ-ടെറ്റ് (K-TET) പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ


♦️ പരീക്ഷാ ഹാളിലെ പ്രധാന നിബന്ധനകൾ : ♦️


* ഹാൾടിക്കറ്റ്: പരീക്ഷയ്ക്ക് ഹാൾടിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. പരീക്ഷാഹാളിൽ വെച്ച് ഹാൾടിക്കറ്റിൽ ഇൻവിജിലേറ്റർ ഒപ്പിട്ടു എന്ന് ഉറപ്പുവരുത്തുക. പരീക്ഷാ ഫലം വരുന്നതുവരെയും, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്തും, ഒറിജിനൽ സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും ഈ ഹാൾടിക്കറ്റ് അത്യാവശ്യമാണ്. അതിനാൽ ഇത് സുരക്ഷിതമായി സൂക്ഷിക്കുക.

* തിരിച്ചറിയൽ രേഖ: അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള തിരിച്ചറിയൽ രേഖയുടെ അസ്സൽ (Original Photo ID) കയ്യിൽ കരുതണം. (ഏത് രേഖയാണോ നിങ്ങൾ നൽകിയത് അത് ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും).

* റിപ്പോർട്ടിംഗ് സമയം: പരീക്ഷ തുടങ്ങുന്നതിന് 45 മിനിറ്റ് മുൻപെങ്കിലും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

* പേന: OMR ഷീറ്റിൽ വിവരങ്ങൾ രേഖപ്പെടുത്താൻ നീല അല്ലെങ്കിൽ കറുപ്പ് ബോൾ പോയിന്റ് പേന മാത്രം ഉപയോഗിക്കുക.



*🖍️ OMR ഷീറ്റ് പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ*


* കാറ്റഗറി 1 (Category I) :

1. പാർട്ട് 2 (ഒന്നാം ഭാഷ), പാർട്ട് 3 (രണ്ടാം ഭാഷ) എന്നിവ ഹാൾടിക്കറ്റിലെ നിർദ്ദേശാനുസരണം കൃത്യമായി ബബിൾ ചെയ്യുക.

* കാറ്റഗറി 2 (Category II):

1. പാർട്ട് 1: നിങ്ങളുടെ ഓപ്ഷണൽ വിഷയം (Mathematics & Science അല്ലെങ്കിൽ Social Science) കൃത്യമായി തിരഞ്ഞെടുത്ത് അടയാളപ്പെടുത്തുക.

2. പാർട്ട് 2 (ഒന്നാം ഭാഷ), പാർട്ട് 3 (രണ്ടാം ഭാഷ) എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തുക.

* കാറ്റഗറി 3 (Category III):

1. പാർട്ട് 2 (ഭാഷ) കൃത്യമായി രേഖപ്പെടുത്തണം.

2. പാർട്ട് 3: നിങ്ങളുടെ അക്കാദമിക് വിഷയം (Academic Subject) കൃത്യമായി രേഖപ്പെടുത്തുക.

* കാറ്റഗറി 4 (Category IV):

1. പാർട്ട് 2 (ഭാഷ) കൃത്യമായി രേഖപ്പെടുത്തണം.

2. പാർട്ട് 3: നിങ്ങളുടെ സ്പെഷ്യൽ വിഷയം (Special Subject) കൃത്യമായി രേഖപ്പെടുത്തുക.



*പ്രത്യേകം ശ്രദ്ധിക്കുക :*


* പാർട്ട് 2: ഇത് നിങ്ങൾ തിരഞ്ഞെടുത്ത ഒന്നാം ഭാഷയാണ് (ഉദാഹരണത്തിന് മലയാളം/തമിഴ്/കന്നഡ).

* പാർട്ട് 3: ഇത് നിങ്ങൾ രണ്ടാമതായി തിരഞ്ഞെടുത്ത ഭാഷയാണ് (ഉദാഹരണത്തിന് ഇംഗ്ലീഷ്/അറബിക്).


# നിങ്ങളുടെ ഒന്നാം ഭാഷ, രണ്ടാം ഭാഷ, അക്കാദമിക് വിഷയം/സ്പെഷ്യൽ വിഷയം എന്നിവ ഹാൾടിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് പരിശോധിച്ച ശേഷം മാത്രം OMR ഷീറ്റിൽ അടയാളപ്പെടുത്തുക

Thursday, July 16, 2026

GAIN PF 2025-26 CREDIT CARD

 GAIN PF 2025-26 വർഷത്തെ ക്രഡിറ്റ് കാർഡ് ഇഷ്യു ചെയ്തിട്ടുണ്ട്. വേരിഫൈ ചെയ്ത് സബ്‌മിറ്റ് ചെയ്യാവുന്നതാണ്.



GAIN PF site ലേക്ക് പോകുവാൻ, 

Click here...


Thursday, July 2, 2026

സെൻസസ് Duty 20 half day or 10 full day duty leave

 


സെൻസസ് Duty 20 half day or 10 full day duty leave അനുവദിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്


*സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ സർക്കാർ ഉത്തരവ് പുറത്തിറങ്ങി*👇👇


2027 ലെ സെൻസസ് പ്രവർത്തനങ്ങളുടെ ഹൗസ്‌ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ് ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ജോലിയിൽ ഇളവുകൾ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.


സെൻസസ് ജോലികൾക്കായി *സൂപ്പർവൈസർമാർ എന്യൂമറേറ്റർമാർ അസിസ്റ്റന്റ് എന്യൂമറേറ്റർമാർ* എന്നിവരായി നിയോഗിക്കപ്പെട്ടിട്ടുള്ളവർക്ക് ഇളവ് ലഭിക്കും.


  *01.07.2026 മുതൽ 30.07.2026 വരെ*

ജീവനക്കാർക്ക് താഴെ പറയുന്ന *രണ്ട് ഇളവുകളിൽ* ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.


1.ഈ കാലയളവിലെ *20 പ്രവൃത്തിദിവസങ്ങളിൽ പകുതി ദിവസം വീതം രാവിലെയോ ഉച്ചയ്ക്ക് ശേഷമോ സ്വന്തം ഓഫീസിൽ സ്ഥാപനത്തിൽ നിന്നും മാറിനിന്ന് സെൻസസ് ഡ്യൂട്ടി ചെയ്യാം.*


അല്ലെങ്കിൽ


2.ഈ കാലയളവിലെ *10 പ്രവൃത്തിദിവസങ്ങളിൽ പൂർണ്ണമായും സ്വന്തം ജോലിയിൽ നിന്ന് വിട്ടുനിന്ന് സെൻസസ് ഡ്യൂട്ടി ചെയ്യാം*

ഉത്തരവ് നമ്പർ G.O.Ms No.69/2026/GAD തീയതി 01-07-2026