IMPORTANT NEWS

പുതിയ പാഠപുസ്തകങ്ങകളും ഹാൻഡ് ബുക്കുകളും ......... ഇസ്കൂൾ blog ലൂടെയും download ചെയ്യാവുന്നതാണ് link

Thursday, July 2, 2026

സെൻസസ് Duty 20 half day or 10 full day duty leave

 


സെൻസസ് Duty 20 half day or 10 full day duty leave അനുവദിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്


*സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് പ്രത്യേക ഇളവുകൾ സർക്കാർ ഉത്തരവ് പുറത്തിറങ്ങി*👇👇


2027 ലെ സെൻസസ് പ്രവർത്തനങ്ങളുടെ ഹൗസ്‌ലിസ്റ്റിംഗ് ആൻഡ് ഹൗസിംഗ് സെൻസസ് ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് ജോലിയിൽ ഇളവുകൾ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.


സെൻസസ് ജോലികൾക്കായി *സൂപ്പർവൈസർമാർ എന്യൂമറേറ്റർമാർ അസിസ്റ്റന്റ് എന്യൂമറേറ്റർമാർ* എന്നിവരായി നിയോഗിക്കപ്പെട്ടിട്ടുള്ളവർക്ക് ഇളവ് ലഭിക്കും.


  *01.07.2026 മുതൽ 30.07.2026 വരെ*

ജീവനക്കാർക്ക് താഴെ പറയുന്ന *രണ്ട് ഇളവുകളിൽ* ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.


1.ഈ കാലയളവിലെ *20 പ്രവൃത്തിദിവസങ്ങളിൽ പകുതി ദിവസം വീതം രാവിലെയോ ഉച്ചയ്ക്ക് ശേഷമോ സ്വന്തം ഓഫീസിൽ സ്ഥാപനത്തിൽ നിന്നും മാറിനിന്ന് സെൻസസ് ഡ്യൂട്ടി ചെയ്യാം.*


അല്ലെങ്കിൽ


2.ഈ കാലയളവിലെ *10 പ്രവൃത്തിദിവസങ്ങളിൽ പൂർണ്ണമായും സ്വന്തം ജോലിയിൽ നിന്ന് വിട്ടുനിന്ന് സെൻസസ് ഡ്യൂട്ടി ചെയ്യാം*

ഉത്തരവ് നമ്പർ G.O.Ms No.69/2026/GAD തീയതി 01-07-2026



Sunday, June 28, 2026

Self Enumeration

 



Self Enumeration ഇനിയും ചെയ്യാത്തവർ 

Self Enumeration ചെയ്യാൻ 

Click here....


സെൽഫ്- എന്യൂമറേഷൻ നൽകേണ്ട വിധം


1️⃣ https://se.census.gov.in പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.


2️⃣ കുടുംബനാഥന്റെ പേരും മൊൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യുക. ഒരു മൊൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാനാകൂ.


3️⃣ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുക. OTP വെരിഫിക്കേഷൻ പൂർത്തിയാക്കിയ ശേഷം ഭാഷ മാറ്റാൻ സാധിക്കില്ല.


4️⃣ പോർട്ടലിലെ മാപ്പിൽ ‘Red Marker’ ഉപയോഗിച്ച് വീടിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക.


5️⃣ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകി പരിശോധിച്ച ശേഷം Final Submit ചെയ്യുക.


6️⃣ വിവരങ്ങൾ വിജയകരമായി സമർപ്പിച്ചാൽ ‘H’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന 11 അക്ക Self-Enumeration ID (SE ID) ലഭിക്കും.


7⃣ പിന്നീട് സെൻസസ് ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമ്പോൾ ഈ SE ID കൈമാറിയാൽ മതി. വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.


! ജൂൺ 30-നകം Self-Enumeration പൂർത്തിയാക്കാത്തവർക്ക് പിന്നീട് ഈ സൗകര്യം ലഭിക്കില്ല. അത്തരം കുടുംബങ്ങളുടെ വിവരങ്ങൾ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും.


1 കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി പോർട്ടലിൽ User Guide ലഭ്യമാണ്.


എല്ലാവരും സെൻസസിൽ പങ്കാളികളാകൂ. കൃത്യമായ വിവരങ്ങൾ നൽകൂ. വികസന പ്രവർത്തനങ്ങളുടെ ഭാഗമാകൂ.


നമ്മുടെ സെൻസസ്... നമ്മുടെ വികസനം!



Monday, June 22, 2026

എല്ലാ ക്ലാസ്സുകളിലേയും HAND BOOK


എല്ലാ ക്ലാസ്സുകളിലേയും TEXT BOOK ലഭിക്കാൻ 

Click here....

എല്ലാ ക്ലാസ്സുകളിലേയും HAND BOOK ലഭിക്കാൻ 

Click here....